Breaking News

പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ കെടിഎം; 25,000 രൂപയോളം കിഴിവാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്…

പ്രമുഖ ഓസ്ട്രിയന്‍ ഇരുചക്ര ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്ബിച്ച ഓഫറുമായി രംഗത്ത്. കെടിഎം 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കിഴിവാണ് കമ്ബനി വരുത്തിയിരിക്കുന്നതെന്ന്

റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതോടെ ഈ മോഡലിന് 2,30,003 രൂപയാണ് എക്‌സ്‌ഷോറൂം വില. മുമ്ബ് 2,54,995 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ജൂലൈ 14 മുതല്‍ ആഗസ്റ്റ് 31

വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക എന്ന് കമ്ബനി അറിയിച്ചു.  250 അഡ്വഞ്ചറിന് 250 ഡ്യൂക്കിനെക്കാള്‍ അധികമാണ് വില. 2020 നവംബറിലാണ് ഈ മോഡലിനെ ഇന്ത്യയില്‍

അവതരിപ്പിച്ചത്. 250 ഡ്യൂക്ക് മോഡലില്‍ നിന്ന് കെടിഎം കടമെടുത്ത എഞ്ചിനാണ് അഡ്വഞ്ചര്‍ പതിപ്പിന്‍റെ ഹൃദയം.

ഈ 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 9,000 rpm-ല്‍ 30 bhp കരുത്തും 7,000 rpm-ല്‍ 24 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. സുഗമമായ ജെര്‍ക്ക് ഫ്രീ ക്ലച്ച്‌ ലെസ് ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്ന പവര്‍-അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച്‌ സ്റ്റാന്‍ഡേര്‍ഡായി മോട്ടോര്‍ സൈക്കിളില്‍ ലഭിക്കുകയും ചെയ്യുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …