ആസ്ട്രേലിയയോടേറ്റ 7-1 ന്റെ തോല്‍വിയുടെ ക്ഷീണം മാറ്റി ഇന്ത്യ. സ്പെയിനിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തുരത്തിയ ഇന്ത്യ പൂള് എയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. രൂപീന്ദര്‍പാല്‍ സിങ്ങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
14ാം മിനിറ്റില്‍ സിമ്രന്‍ജീത് സിങ്ങിന്റെ ഗോളില്‍ ഇന്ത്യ മുന്നില്‍ക്കയറി. തൊട്ടുപിന്നാലെ 15ാം മിനിറ്റില്‍ രൂപീന്ദര്‍ ഇന്ത്യന്‍ ലീഡുയര്‍ത്തി. രണ്ടും മൂന്നും ക്വാര്ട്ടറുകള് ഗോളൊഴിഞ്ഞു നിന്നു.
സ്പെയിന് മുന്നേറ്റങ്ങളെ ഒന്നിച്ച് പ്രതിരോധിച്ചും അവസരം കിട്ടുമ്പോള്‍ ആക്രമിച്ചുമാണ് ഇന്ത്യ മത്സരം വരുതിയിലാക്കിയത്. 51ാം മിനിറ്റില്‍ രൂപീന്ദര്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച് മൂന്നാം ഗോള്‍ കുറിക്കുകയായിരുന്നു. മൂന്നുമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നും വിജയിച്ച ആസ്
ട്രേലിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ടുമത്സരങ്ങള്‍ വിജയിച്ച ഇന്ത്യ രണ്ടാമതാണ്. വ്യാഴാഴ്ച നിലവിലെ ഒളിമ്ബിക് ചാമ്ബ്യന്മാരായ അര്‍ജന്റീനക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത
മത്സരം. ആറു ടീമുകള്‍ വീതമുള്ള രണ്ട് പൂളുകളില്‍ നിന്നും നാല് ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിപ്പിക്കുക