ആര്‍ക്കൈവ്ഡ് ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. ഇനിമുതല്‍ ആവശ്യമില്ലാത്ത ചാറ്റുകള്‍ ആര്‍ക്കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍ സന്ദേശങ്ങള്‍ വരുമ്ബോള്‍ ഇനിമുതല്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലായി പ്രത്യക്ഷപ്പെടില്ല.
ഇതോടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ബോക്സില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ആവശ്യമില്ലാത്ത ചാറ്റുകളെല്ലാം ഒരു ഫോള്‍ഡറിലേക്ക് ചുരുക്കാനും പുതിയ അപ്ഡേറ്റിലൂടെ സാധിക്കുന്നതാണ്.
‘ഒരു പുതിയ സന്ദേശം വരുമ്ബോള്‍ നിങ്ങളുടെ പ്രധാന ചാറ്റ് ലിസ്റ്റിലേക്ക് തിരികെ പോകുന്നതിനുപകരം ആര്‍ക്കൈവ് ചെയ്‌ത സന്ദേശങ്ങള്‍ ആര്‍ക്കൈവ് ചെയ്‌ത ചാറ്റുകളുടെ ഫോള്‍ഡറില്‍ തുടരാന്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നു,
‘ വാട്സ്‌ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ അപ്ഡേറ്റില്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ സന്ദേശങ്ങള്‍ വന്നാല്‍ ചാറ്റ് ലിസ്റ്റിന് പകരം ആര്‍ക്കൈവ് ഫോള്‍ഡറില്‍ തന്നെ
തുടരുന്നതായിരിക്കും. എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ആവശ്യമില്ലെങ്കില്‍ സെറ്റിങ്സില്‍ (Settings) മാറ്റം വരുത്താവുന്നതാണെന്നും വാട്സ്‌ആപ്പ് അറിയിച്ചു.