Breaking News

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്; കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി…

രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8 വ്യാജസര്‍വ്വകലാശാലകളുള്ള

ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഒന്നാമത് .ദില്ലിയില്‍ 7ഉം ഒഡീഷ് പശ്ചിബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും വ്യാജ സര്‍വ്വകലാശാലകളുണ്ട്. കര്‍ണ്ണാടകം, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി,

ആന്ധ്രപ്രേദശ് എന്നിവിടങ്ങളിലായി ഓരോ സര്‍വ്വകലാശാലകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക സംസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …