Breaking News

സ്വര്‍ണ വായ്പ ഇനി എസ്ബിഐ യോനോ ആപ്പ് വഴി എളുപ്പത്തില്‍ നടത്താം…

സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച്‌, കുറഞ്ഞ പലിശനിരക്കില്‍ ഇപ്പോള്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍ ലഭിക്കും. യോനോ എസ്ബിഐ വഴി വായ്പക്കായി അപേക്ഷിക്കുമ്ബോള്‍ ഒന്നിലധികം ആനുകൂല്യങ്ങളും നേടാനാവും.

വീട്ടിലിരുന്ന് തന്നെ വായ്പക്ക് അപേക്ഷിക്കാനാവുമെന്നതാണ് പ്രധാന ഗുണം. 8.25 ശതമാനത്തില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 2021 സെപ്തംബര്‍ 30 വരെ (0.75% ഇളവ് ലഭ്യമാണ്), കുറഞ്ഞ

പേപ്പര്‍ വര്‍ക്കുകള്‍, കുറഞ്ഞ നടപടിക്രമങ്ങള്‍, കുറഞ്ഞ കാത്തിരിപ്പ് തുടങ്ങിയവയാണ് മറ്റു പ്രധാന ഗുണങ്ങള്‍.

എളുപ്പത്തിലുള്ള 4 ഘട്ടങ്ങളിലൂടെ യോനോ എസ്ബിഐ ഉപയോഗിച്ച്‌ സ്വര്‍ണ വായ്പ നേടാം. വായ്പക്കായി അപേക്ഷിക്കാന്‍ ആദ്യം നിങ്ങളുടെ യോനോ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യണം. വിശദാംശങ്ങള്‍ നല്‍കിയ ശേഷം അപേക്ഷ സമര്‍പ്പിക്കാം.

സ്വര്‍ണവുമായി ബ്രാഞ്ച് സന്ദര്‍ശിക്കുകയാണ് രണ്ടാം ഘട്ടം. പണയം വയ്ക്കാനുള്ള സ്വര്‍ണത്തിനൊപ്പം രണ്ടു ഫോട്ടോകളും കെവൈസി രേഖകളും കരുതണം. തുടര്‍ന്ന് രേഖകളില്‍ ഒപ്പിട്ട ശേഷം വായ്പ സ്വന്തമാക്കാം.

18 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ ഉള്‍പ്പെടെ സ്ഥിര വരുമാന മാര്‍ഗമുള്ളവര്‍ക്കെല്ലാം എസ്ബിഐ ഗോള്‍ഡ് ലോണ്‍ പ്രയോജനപ്പെടുത്താം. വരുമാനം തെളിയിക്കുന്ന രേഖകളില്ലാതെ

തന്നെ പെന്‍ഷന്‍കാര്‍ക്കും ലോണ്‍ ലഭിക്കും. ഫോട്ടോയുടെ രണ്ടു കോപ്പി, സ്വര്‍ണ വായ്പക്കുള്ള അപേക്ഷ, വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ എന്നിവയാണ് വായ്പ ലഭിക്കുന്നതിന്

ആവശ്യമായ രേഖകള്‍. എസ്ബിഐ ബ്രാഞ്ച് വഴി നേരിട്ടും വായ്പക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് കുറഞ്ഞ വായ്പാ തുക, പരമാവധി 50 ലക്ഷം രൂപ വരെ ലഭിക്കും. മാര്‍ജിന്‍ 25%

(ബുള്ളറ്റ് റീപേയ്മെന്റ് ഗോള്‍ഡ് ലോണിന് 35%) നിലവില്‍, 7.5% ആണ് പലിശ നിരക്ക്. വായ്പാ കാലാവധി 36 മാസം. ബുള്ളറ്റ് റീപേയ്മെന്റുകള്‍ക്ക് ഇത് 12 മാസമായിരിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …