Breaking News

കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്ത്യയുടെ അഭിമാനം…

ടെഡി ബെയര്‍, പൊണ്ണത്തടിയന്‍ ഇങ്ങനെ ഒരുപാട് ഇരട്ട പേരുകള്‍ വിളിച്ച്‌ കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചോപ്ര ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്‍ഡ്യയുടെ അഭിമാനമായി മാറി.

ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയാണ് നീരജ് ചരിത്രമാകുന്നത്. ജാവലിന്‍ ത്രോയില്‍ ഇതാദ്യമായാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിക്കുന്നത്. ഒരു സ്വര്‍ണ മെഡലിനായി

ആവേശത്തോടെ, ആകാംക്ഷയോടെ, പ്രാര്‍ഥനയോടെ കാത്തിരുന്ന ജനകോടികളെ നിരാശരാക്കാതെയുള്ള പ്രകടനമാണ് ടോക്യോയില്‍ നീരജ് കാഴ്ചവച്ചത്. ഈ ഒളിംപിക്‌സിലെ

ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവച്ച ഇന്ത്യയ്ക്ക്, ഇരുപത്തിമൂന്നുകാരന്‍ സുബേധാര്‍ നീരജ് ചോപ്രയിലൂടെ ആദ്യ സ്വര്‍ണം നേടിയപ്പോള്‍ അത് രാജ്യത്തിന് അഭിമാനമായി.

ഫൈനലിന്റെ ആദ്യ റൗന്‍ഡില്‍ രണ്ടാം ശ്രമത്തില്‍ കുറിച്ച 87.58 മീറ്റര്‍ ദൂരമാണ് നീരജിന് സ്വര്‍ണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. ചെക് റിപബ്ലിക്

താരങ്ങളായ ജാകൂബ് വാദ്ലെഷ് 86.67 മീറ്ററോടെ വെള്ളിയും  വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റര്‍ ദൂരത്തോടെ വെങ്കലവും നേടി. ഒളിംപിക്‌സില്‍ വ്യക്തിഗന ഇനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ

മാത്രം സ്വര്‍ണ മെഡലാണിത്. അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണവും. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയാണ് ഒന്നാമന്‍.

സ്വര്‍ണത്തിലേക്കുള്ള നീരജ് ചോപ്രയുടെ ഏറ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലേക്കുള്ള ഏറു കൂടിയായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …