വിമാനം കയറാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കാബൂള്‍ വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. അഫ്ഗാനില്‍ നിന്ന് പുറത്തേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ എത്തിയവരുടെ തിരക്കിലാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധറിച്ച്
റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. യുഎസ് സൈന്യം നടത്തിയ വെടിവയ്പിലാണോ മരണമെന്നും വ്യക്തമല്ല. മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ വാഹനങ്ങളില്‍ കയറ്റികൊണ്ടുപോകുന്നതായി കണ്ടെന്ന് ഒരാള്‍ പറഞ്ഞതായി വാര്‍ത്തകളില്‍ കാണുന്നു.
മരണം വെടിവയ്പിലോ തിക്കിലും തിരക്കിലും പെട്ടാണോ എന്ന് വ്യക്തമല്ലെന്ന് മറ്റൊരാള്‍ പറഞ്ഞു. നേരത്തെ യുഎസ് സൈനികര്‍ കാബൂള്‍ വിമാനത്തവളത്തില്‍ വെടിവച്ചിരുന്നു. അഫ്ഗാനില്‍ നിന്ന്
പുറത്തുപോകുന്ന യാത്രക്കാര്‍ കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കുകൂട്ടിയതോടെയാണ് യുഎസ് സൈനികര്‍ വെടിവയ്ച്ചത്. താലിബാന്‍ കാബൂളിലെത്തി മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന്
പേരാണ് വിമാനത്താവളത്തിലെത്തിയത്. ഞായറാഴ്ച ഉച്ചയോടെ താലിബാന്‍ സൈനികര്‍ അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരം കീഴടക്കിയിരുന്നു. ഇന്നലെ മുതല്‍ പ്രസിഡന്റ് ഒളിവിലാണ്. അദ്ദേഹം ഏത് രാജ്യത്താണ് ഉള്ളതെന്ന് വ്യക്തമല്ല.