കൊച്ചിയില്‍ വന്‍തോതില്‍ ലഹരിമരുന്ന് വേട്ട. സിന്തറ്റിക് ഇനത്തില്‍പെട്ട വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി കാക്കനാട് നിന്നാണ് രണ്ട് യുവാക്കളെ പിടികൂടിയത്.
കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്അമീന് (23) എന്നയാളെ കാക്കനാട് അമ്ബാടിമൂലയില്നിന്ന് ഇയാളുടെ മൊഴിയില്‍ കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍നിന്ന് ആലപ്പുഴ കവലൂര്‍ സ്വദേശി ബിമല്‍ ബാബുവിനെയുമാണ് (22) എക്സൈസ് സി.ഐ വിനോജിെന്റ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
ഇരുവരില്‍നിന്നും 174 ഗ്രാം എം.ഡി.എം.എയും ബൈക്കും 4000 രൂപയും പിടിച്ചെടുത്തു.
ദക്ഷിണ മേഖല എക്സൈസ് കമീഷണറേറ്റില്‍നിന്ന് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. നേരത്തേ കലൂരില്‍നിന്ന് 80 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ഷേക് മുഹ്സിന് എന്നയാളെ പിടികൂടിയിരുന്നു.