ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതികളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുതിർന്ന നേതാക്കൾ നൽകിയ പരാതിയിലാണ് സോണിയാഗാന്ധി അതൃപ്തി അറിയിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സോണിയ റിപ്പോർട്ട് തേടി. എല്ലാവരെയും പരിഗണിച്ച് മുന്നോട്ടുപോകണമെന്നും സോണിയാ പറഞ്ഞു.
ചർച്ച തുടരുകയാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു. അതേസമയം, പാലക്കാട് ഡി സി സി അധ്യക്ഷനെ ചൊല്ലി തർക്കം
ഉള്ളതായി തനിക്ക് അറിവില്ല എന്നു എ. വി ഗോപിനാഥ് പറഞ്ഞു. തനിക്കെതിരെയുള്ള പ്രചാരണങ്ങളെ പറ്റി ശ്രദ്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് താൻ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ
കോണ്ഗ്രസിന് ഗുണം ചെയ്യുകയേ ഉള്ളു. ഡി സി സി അധ്യക്ഷനായി പ്രഖ്യാപിച്ചാൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ സ്ഥാനം ഏറ്റെടുക്കുമെന്നും എ വി ഗോപിനാഥ്.
NEWS 22 TRUTH . EQUALITY . FRATERNITY