ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത വിഷം കഴിച്ച് മകന്‍ ആത്മഹത്യ ചെയ്തതതിന് പിന്നാലെ ഇ-കൊമേഴ്‌സ് കമ്ബനിക്കെതിരെ പരാതിയുമായി പിതാവ്. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ രഞ്ജിത് വര്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കമ്ബനി വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്ത സള്‍ഫസ് കഴിച്ചാണ് മകന്‍ ആദിത്യ ജീവനൊടുക്കിയതെന്നാണ് വര്‍മയുടെ പരാതിയെന്ന് ഛത്രിപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
ജൂലൈ 29ന് വിഷം കഴിച്ച ബാലന്‍ ചികിത്സയിലിരിക്കേ പിറ്റേദിവസമാണ് മരിച്ചത്. ‘കമ്ബനിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ
വിഷ വസ്തുക്കളുടെ വിതരണം നിര്‍ത്താന്‍ കഴിയും. മറ്റൊരു അച്ഛനും തന്‍റെ മകനെ ഈ രീതിയില്‍ നഷ്ടപ്പെടരുത്’-വര്‍മ പറഞ്ഞു. മകന് ചില സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമായ രേഖകള്‍ പരിശോധിക്കാതെയാണ് ഇ-കൊമേഴ്‌സ് കമ്ബനി തന്‍റെ മകന് നിയമവിരുദ്ധമായി വിഷം നല്‍കിയെന്ന് അദ്ദേഹം പരാതിപ്പെട്ടു. കമ്ബനിക്ക് നോട്ടീസ്
അയക്കുമെന്നും അവരുടെ പ്രതികരണം ലഭിച്ച ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.