Breaking News

കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഉണ്ടാകില്ല: കേന്ദ്രസര്‍ക്കാര്‍

കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഉണ്ടാവില്ല. വിദഗ്ധര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോവിഡ് വിദഗ്ധസമിതി അദ്ധ്യക്ഷന്‍ വി കെ പോള്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകളുടെ

ആവശ്യകതയും അവയുടെ സമയം സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിക്കൊണ്ടിരിക്കുന്നതെയുള്ളു എന്ന് പോള്‍ വറഞ്ഞു. വ്യത്യസ്ത വാക്സിനുകള്‍ക്ക് വ്യത്യസ്ത ഇടവേള ആവശ്യമായിരിക്കും.

ഇത്തരം കാര്യങ്ങള്‍ വിശദമായി വിശക‌ലനം ചെയ്യുകയും ‌പഠിക്കുകയുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം രണ്ട് ഡോസ് വാക്സിന്‍ നല്‍കാനാണ് ഇപ്പോള്‍ പ്രാധാന്യം

നല്‍കുന്നതെന്നും പോള്‍ പറഞ്ഞു. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്താലും ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദ​ഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …