തേവരക്കര പാലയ്ക്കലില്‍ കാര്‍ യാത്രക്കാരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആക്രമിച്ചു. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ ഒരാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചരയോടെ കൊല്ലം പാലയ്ക്കല്‍ കുളത്തിനു സമീപം റോഡില്‍ വച്ചായിരുന്നു സംഭവം. കാമ്ബശ്ശേരിമുക്ക്
ശാഫിര്‍, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവര്‍ക്കാണ് കളിത്തോക്ക് ആക്രമണത്തില്‍ പരിക്കേറ്റത്.
തേവലക്കര സ്വദേശിയായ അഖില്‍ ആണ് അറസ്റ്റിലായത്. ബന്ധുവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ രണ്ടംഗ സംഘം ബൈകിലെത്തി കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായെന്ന വിവരം ശാഫിര്‍ പൊലീസില്‍ അറിയിച്ചു. ഈ സമയം മടങ്ങിപ്പോയ സംഘം കൂടുതല്‍ പേരുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
സംഭവത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.