വാക്സീന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും,ഫലപ്രാപ്തിക്കു വേണ്ടിയാണ് രണ്ടാം ഡോസ് വാക്സീനെടുക്കുന്ന ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കിറ്റെക്സ്കമ്ബനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാക്സീന്‍ ലഭ്യതയാണോ വാക്സീനെടുക്കുന്നതിനു മുന്‍പുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചത്തിന് കാരണം എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
ഇതിനു മറുപടിയായാണ് സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കിറ്റെക്സ് കമ്ബനി ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 12,000 ഡോസ് വാക്സീന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ഇത് ജീവനക്കാര്‍ക്ക് നല്‍കാനാ ശ്യപ്പെട്ടാണ് കമ്ബനി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം രണ്ടു ഡോസ് സ്വീകരിച്ചശേഷം മൂന്നാമത് ഒരു ഡോസ് എടുക്കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.