പെരുവന്താനം മരുതുംമൂട് ആലപ്പാട് ലിന്സെന്റ മരണത്തില്‍ ഉറ്റസുഹൃത്ത് അജോ അറസ്റ്റിലായതോടെ നാട്ടുകാര്‍ക്ക് അമ്ബരപ്പ്.
ശനിയാഴ്ചയാണ് ഉളി കൊണ്ട് മുറിവേറ്റ് ഓട്ടോ ഡ്രൈവറായിരുന്ന ലിന്സന് (34) മരണപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ െകാലപാതകമാണെന്നും പിന്നില്‍ സുഹൃത്തായ അജോയാണെന്നും കണ്ടെത്തി.
കൊല്ലപ്പെട്ട ലിന്‍സണും കൊല നടത്തിയ അജോയും ഉറ്റ സുഹൃത്തുക്കളായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
അജോയുടെ വര്‍ക്ക്ഷോപ്പില്‍ ഇരുവരും മിക്കപ്പോഴും ഒത്തുകൂടിയിരുന്നു. കൊല നടന്ന ദിവസവും ഇവിടെ ഒത്തുചേര്‍ന്നു. സ്നേഹത്തോടെ തുടങ്ങിയെങ്കിലും ഒടുവില്‍ പിണങ്ങി.
ഇതോടെ ലിന്സണ് വീട്ടിലേക്ക് പോയി. അധികം കഴിയുംമുമ്ബ് പഴയതെല്ലാം മറന്ന് ലിന്സണ് തിരിെകയെത്തി മുറിയിലെ ദിവാന്‍കോട്ടില്‍ കയറി കിടന്നു.
തിരികെ പോകാന്‍ അജോ പറഞ്ഞതൊന്നും ലിന്സണ് കേട്ടില്ല. പിന്നെ വാക്കേറ്റം, ൈകയേറ്റം. ഇതിനിടെ, അജോ ഉളിയെടുത്ത് സുഹൃത്തിെന്റ വയറ്റില്‍ കുത്തി. രക്തം ഒഴുകിയപ്പോഴാണ് അപകടം മനസ്സിലാക്കിയത്.
പിന്നെ ഒന്നും ആലോചിക്കാതെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക്. ലിന്സണ് സ്വയം ഉളിയുടെ മുകളില്‍ വീണ് പരിക്കേെറ്റന്ന് കള്ളം പറെഞ്ഞങ്കിലും പൊലീസിെന്റ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി. സത്യം തുറന്നുപറഞ്ഞു, തെന്റ കൈകൊണ്ടാണ് അവന് കൊല്ലപ്പെട്ടതെന്ന്. അങ്ങനെ ദീര്‍ഘകാലമായി കൂട്ടായിരുന്നവര്‍ പരസ്പര കലഹത്തിലൂടെ രണ്ട് കുടുംബങ്ങളെ അനാഥമാക്കി.