കൊവിഡ് പരിശോധന കൂട്ടിയപ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവെന്ന് കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനം കാണിച്ച കാര്യക്ഷമമായ പ്രവര്‍ത്തനം രോഗവ്യാപനം വന്‍തോതില്‍ കൂടുന്നത് തടഞ്ഞിരുന്നു.
അതിനാല്‍ കൊവിഡ് വന്നുപോയവരിലുണ്ടാകുന്ന ആര്‍ജിത പ്രതിരോധശേഷി ജനങ്ങളില്‍ താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ടുമാസം മുമ്ബുവരെ ദിവസേനയുള്ള കൊവിഡ് പരിശോധന ശരാശരി 80,000നും 1,10,000നും ഇടയ്ക്കായിരുന്നു.
കഴിഞ്ഞമാസത്തോടെ പ്രതിദിന പരിശോധന സര്‍ക്കാര്‍ കൂട്ടി. ടി.പി.ആര്‍. ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടുമ്ബോള്‍ രോഗികളുടെ എണ്ണത്തിലും സ്വാഭാവിക വര്‍ദ്ധനയുണ്ടാകും.