Breaking News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്

35,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4445 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് വര്‍ധിച്ചത്. 35,640 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കൂടി 4455 ആയിരുന്നു. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ

ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു.

രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …