പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ വീതമെന്ന് റിപ്പോർട്ട്. അടുത്ത സീസൺ മുതൽ രണ്ട് ടീമുകളെ കൂടി അധികമായി ഉൾപ്പെടുത്തി ആകെ 10 ഐപിഎൽ ടീമുകളാക്കാനാണ് ബിസിസിഐയുടെ തീരുമാനം.
നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കിയിരിക്കുകയാണ്.
(Price Teams 2000 IPL) അഹ്മദാബാദ്, ലക്നൗ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികളാണ് പുതിയ ടീമുകൾക്കായി മുൻനിരയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയം
സ്ഥിതി ചെയ്യുന്ന അഹ്മദാബാദ് ഉറപ്പായും ഉണ്ടാവുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയെപ്പറ്റി ചില അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിക്കാവുന്ന ഒരു റിപ്പോർട്ടും ഇക്കാര്യത്തിൽ വന്നിട്ടില്ല.
നിലവിൽ അഹ്മദാബാദിനായി അദാനി ഗ്രൂപ്പും പൂനെയ്ക്കായി മുൻ ഐപിഎൽ ടീമായ പൂനെ സൂപ്പർ ജയൻ്റ് ടീം ഉടമ ആർപിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും പൂനെക്കായി ഫാർമസ്യൂട്ടിക്കൽ കമ്പനി ടോറൻ്റുമാണ് രംഗത്തുള്ളത്.
3000 കോടി രൂപയ്ക്ക് മുകളിൽ ടേണോവർ ഉള്ള കൺസോർഷ്യത്തിനും പുതിയ ടീമിനായി അപേക്ഷിക്കാം. അതേസമയം, സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം
സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.