Breaking News

താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ചയ്ക്ക് ഇന്ത്യ; അഫ്​ഗാനിൽ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേക്കും…

താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ച നടത്തുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി വീണ്ടും ചേരും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായിക്കാമെന്ന് ഖത്തർ പറഞ്ഞിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സർക്കാർ രൂപീകരണം ഉടൻ എന്ന റിപ്പോർട്ടുകൾക്കിടെ സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജനാധിപത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്ക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചിരുന്നു.

എംബസി തുറക്കുന്നതിൽ തിടുക്കമില്ലെന്നും വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുമായി നടത്തിയ ചർച്ചയെക്കുറിച്ച് ഇതുവരെ താലിബാൻ പ്രതികരിച്ചിട്ടില്ല. അതിനിടെ, അഫ്​ഗാനിസ്ഥാനിലെ എംബസി അടയ്ക്കില്ലെന്ന് ചൈന താലിബാനെ അറിയിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം നടക്കുകയാണ്. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു.

എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം നൽകി. പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു.

പാഞ്ച്ഷിറിലേക്കുള്ള എല്ലാ വഴികളും അടച്ച താലിബാൻ വാർത്താവിനിമയ ബന്ധങ്ങൾ അടക്കം വിച്ഛേദിച്ചു. അതിനിടെ കാബൂളിൽ താലിബാന്റെ സർക്കാർ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. ഇറാൻ മാതൃകയിൽ പരമോന്നത മത നേതാവുള്ള ഭരണകൂടമാണ് താലിബാൻ പ്രഖ്യാപിക്കുക എന്നാണ് സൂചനകൾ. ഹിബത്തുല്ല അഖുൻസാദാ ആയിരിക്കും പരമോന്നത നേതാവ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …