Breaking News

50 ലക്ഷം രൂപയുടെ കഞ്ചാവുമായി പ്രമുഖ യൂട്യൂബര്‍ പിടിയില്‍.

50 ലക്ഷം രൂപയുടെ കഞ്ചാവുമായി യൂട്യൂബര്‍ അറസ്റ്റില്‍. ഗൌതം ദത്ത എന്നയാളെയാണ്(43) മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി നാര്‍ക്കോട്ടിക് സംഘം അന്ധേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോ തൂക്കം വരുന്ന മണാലി ചരസും പിടിച്ചെടുത്തു.

ജുഹു-വെര്‍സോവ ലിങ്ക് റോഡിലെ താമസക്കാരനായ ദത്ത ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ചാനലിന്‍റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. ദത്തക്ക് ബോളിവുഡുമായി ബന്ധമുണ്ടെന്നും സിനിമാതാരങ്ങള്‍ക്ക് ചരസ് എത്തിച്ചുകൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

ജൂഹു-വെര്‍സോവ ലിങ്ക് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് എഎന്‍സിയുടെ ബാന്ദ്ര യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ദത്തയെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദത്ത നാലവാഡെ പറഞ്ഞു. ദത്തയുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ചരസ് കണ്ടെത്തിയതെന്നും നാലവാഡെ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …