Breaking News

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഫെറാറിയുടെ റോമ.

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ റോമ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് ഫെറാറി റോമയുടെ എക്സ്ഷോറൂം വില. ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ ഭാഷയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ് ലാംപുകള്‍, നാല് ടെയ്ല്‍ ലാംപുകള്‍ നല്‍കി മറ്റ് ഫെറാറി മോഡലുകളില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു.

ഫെറാറി റോമയുടെ ഹൃദയം ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍ ഇരട്ട ടര്‍ബോ വി8 എന്‍ജിനാണ്. ഈ എന്‍ജിന്‍ 620 എച്ച്‌പി കരുത്തും 760 ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നത് 8 സ്പീഡ് ഡ്യൂവല്‍ ക്ലാസിക്‌ ഗിയര്‍ബോക്സാണ്.

വളഞ്ഞ ഡാഷ്ബോര്‍ഡ് ഡ്രൈവറിനെയും യാത്രക്കാരനെയും വലയം ചെയ്യുന്നതുപോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ 8.4 ഇഞ്ച് വലുപ്പമുള്ളതും ടാബ്ലറ്റ് സ്റ്റൈല്‍ ടച്ച്‌ സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം കമ്ബനി നല്‍കിയിട്ടുണ്ട്. മാത്രമല്ല 16 ഇഞ്ച് വലിപ്പമുള്ള കര്‍വ്ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഹനത്തില്‍ ലഭിക്കുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …