സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ ‘സ്വയം ചികിത്സകര്‍ക്ക് ‘ വിലക്ക്. ജനകീയ മെഡിസിനായ പാരസെറ്റാമോള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ് കണ്ട്രോള് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്കി. കോവിഡ് ഒന്നാംതരംഗ സമയത്ത് തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് പരിശോധനകള്‍ കുറഞ്ഞു. കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കല്‍ സ്റ്റോറികളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്. പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണം . കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവു കുറയുമ്ബോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യും . ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ വഴി രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Tags cold Covid19 fever Kerala News22 paracetamol
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …