Breaking News

പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് സ്വർണവും വെങ്കലവും…

പാരാലിമ്പിക്സ് ഇന്ത്യക്ക് വീണ്ടും സ്വർണ നേട്ടം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം സ്വന്തമാക്കിയത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്.

സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യ തന്നെയാണ് നേടിയത്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 17 ആയി.

4 സ്വർണവും ഏഴ് വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. ലോക ഒന്നാം നമ്പർ താരമായ പ്രമോദും രണ്ടാം നമ്പർ താരമായ ബെഥലും തമ്മിലുള്ള പോരാട്ടത്തിൽ ആധികാരികമായാണ് ഇന്ത്യൻ താരം വിജയിച്ചത്.

രണ്ട് സെറ്റുകളിലും തുടക്കത്തിൽ ലീഡെടുത്ത ബെഥലിനെ പിന്നീട് തുടർച്ചയായി പോയിൻ്റുകൾ സ്വന്തമാക്കിയ പ്രമോദ് അനായാസം കീഴടക്കുകയായിരുന്നു. മനോജ് സർക്കാർ ആവട്ടെ ആദ്യ സെറ്റ് ജപ്പാൻ താരത്തിൻ്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ കൂടുതൽ ആധികാരികത കാണിച്ച താരം സെറ്റും ഗെയിമും സ്വന്തമാക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …