സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്.
ബിരുദ, ബിരുദാനന്തര ക്ലാസുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കോളജുകളില്‍ വരാം.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
രാത്രികാല കര്‍ഫ്യൂവും ഒഴിവാക്കി. ഞായറാഴ്ച ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശനിയാഴ്ച തിരക്കു കൂട്ടാന്‍ മാത്രമേ നടപടി ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം.
കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കര്‍ഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതല്‍ ഉണ്ടായിരിക്കില്ല.
അതോടൊപ്പം സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാനും സര്‍ക്കാന്‍ തീരുമാനിച്ചു.