Breaking News

ശിഷ്യന്‍ ഒളിമ്ബിക്സ് സ്വര്‍ണം നേടിയിട്ടും പരിശീലകന്റെ കഴിവില്‍ അസോസിയേഷന് തൃപ്തിയില്ല, നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി..

ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ പുറത്താക്കി. പരിശീലകനു കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അസോസിയേഷന്‍ തൃപ്തരല്ലെന്നാണ് പുറത്താക്കുന്നതിന് കാരണമായി അധികൃതര്‍ പറഞ്ഞത്.

അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രസിഡന്റ് അദീല്‍ സമ്മരിവാലയാണ് ഹോണിനെ പുറത്താക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. എ എഫ് ഐ പ്ളാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലളിത് കെ ഭാനോട്ടും വൈസ് പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജും പങ്കെടുത്ത എ എഫ് ഐ യുടെ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് ഹോണിനെ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും നീക്കാന്‍ തീരുമാനമെടുത്തത്.

2017ലാണ് നീരജ് ചോപ്രയുള്‍പ്പെടെ ഒളിമ്ബിക്സ് യോഗ്യത നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി ഹോണുമായി അത്ലറ്റിക്സ് ഫെഡറേഷന്‍ കരാറിലേര്‍പ്പെടുന്നത്. നീരജിനെ കൂടാതെ അന്നു റാണി, ശിവ്പാല്‍ സിംഗ് എന്നിവരെയും പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് ഹോണുമായി എ എഫ് ഐ കരാറിലെത്തിയത്.

ഒരു വര്‍ഷത്തിനു ശേഷം കരാര്‍ കാലാവധി അവസാനിച്ചതോടെ മറ്റൊരു വിദേശ പരിശീലകന്‍ ഹോണിനു പകരം സ്ഥാനമേറ്റെടുത്തു. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ഹോണിനെ അസോസിയേഷന്‍ വീണ്ടും മടക്കികൊണ്ടുവരികയായിരുന്നു. ടോക്യോ ഒളിമ്ബിക്സ് തീരുന്നതു വരെയായിരുന്നു പുതിയ കരാര്‍ കാലാവധി.

എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയാണ് എ എഫ് ഐ രണ്ടാമതും കരാറിലേര്‍പ്പെടാന്‍ നിര്‍ബന്ധിതച്ചതെന്നും പുതിയ കരാറിലെ നിബന്ധനകള്‍ തനിക്ക് പൂര്‍ണ സമ്മതമല്ലായിരുന്നുവെന്നും ഒളിമ്ബിക്സിനു തൊട്ടു മുമ്ബ് ഹോണ്‍ പറഞ്ഞിരുന്നു. ഇത് അന്ന് വലിയ വിവാദത്തിനു വഴി വയ്ക്കുകയും ചെ്തിരുന്നു.

മാത്രമല്ല സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയില്‍ ഉള്‍പെടെ താരങ്ങള്‍ക്കു നല്‍കുന്ന ഭക്ഷണം മതിയായ പോഷകഗുണങ്ങള്‍ അടങ്ങിയവയല്ലെന്നും ഹോണ്‍ വെളിപ്പെടുത്തിയിരുന്നു. നൂറു മീറ്ററില്‍ കൂടുതല്‍ ജാവലിന്‍ പായിച്ച ലോകത്തിലെ ഏക കായികതാരമാണ് 59കാരനായ ഹോണ്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …