Breaking News

ചന്ദ്രികയിലെ കള്ളപ്പണം: ചോദ്യം ചെയ്യലിന്‌ ഇബ്രാഹിം കുഞ്ഞ്‌ ഇന്ന്‌ ഹാജരായില്ല….

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വി കെ ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് മുന്നില്‍ ഹാജരായില്ല. കൂടുതല്‍ സാവകാശം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി കെ ഇബ്രാഹിം കുഞ്ഞിനേയും വിളിപ്പിച്ചിരുന്നത്. കേസില്‍ അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 16ന് ഹാജരാകാനായിരുന്നു നിര്‍ദേശം. അപ്പോഴാണ് അപ്പീലുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയെയും ചന്ദ്രിക ദിനപത്രം ഫിനാന്‍സ് മാനേജര്‍ പി എം എ സമീറിനെയും ഇഡി ചോദ്യംചെയ്തിരുന്നു. ചന്ദ്രികയിലെ സാമ്ബത്തിക ഇടപാടുകള്‍, പണം നിക്ഷേപിച്ചതിന്റെയും പിന്‍വലിച്ചതിന്റെയും വിവരങ്ങള്‍ ഇവരില്‍നിന്ന് തേടി.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പത്തുകോടിയുടെ കള്ളപ്പണം നോട്ടുനിരോധനകാലത്ത് വെളുപ്പിച്ചു എന്നാണ് കേസ്. മുസ്ലീംലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എറണാകുളം മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടിലാണ് പത്തുകോടി രൂപ നിക്ഷേപിച്ചത്. കള്ളപ്പണനിക്ഷേപത്തിന് ആദായനികുതി വകുപ്പില്‍ പിഴയൊടുക്കിയതിന്റെ രേഖകള്‍ വിജിലന്‍സ് റെയ്ഡില്‍ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …