കുട്ടികളിലെ ന്യൂമോണിയ ബാധയെ ചെറുക്കാന്‍ പുതിയ പ്രതിരോധ വാക്‌സിന്‍. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനമായത്. പുതിയ വാക്‌സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. കേരളത്തിലും വാക്‌സിന്‍ ലഭ്യമാകും.
ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റര്‍ ഡോസുമാണ് നല്‍കുക. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കല്‍ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനെ തടയാന്‍ പുതിയ വാക്‌സിന്‍ വഴി സാധിക്കും.
Tags kuttikalke News22 numoniya prathioradha puthiya Vaccine
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …