ഐപിഎല്‍ രണ്ടാം പാദത്തില്‍ പഞ്ചാബിനെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ട് റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 185 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
അവസാന ഓവറില്‍ നാല് റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ ഒരു റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. മത്സരത്തില്‍ മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുല്‍-മായങ്ക് അഗര്‍വാള്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നിട്ടും പഞ്ചാബിന് ജയിക്കാനായില്ല. ഐപിഎല്ലിലെ മോശം റെക്കോര്‍ഡുകളില്‍ ഒന്നാണിത്. പഞ്ചാബിന് ഒരു ഐപിഎല്‍ ടീം ഇത്രയും മികച്ച തുടക്കം ലഭിച്ച് സ്കോര്‍ പിന്തുടര്‍ന്നിട്ടും കളി ജയിക്കാതെ പോകുന്നത് മൂന്നാം തവണയാണ്. മൂന്നുതവണയും രാജസ്ഥാനെതിരെ ആയിരുന്നു എന്നുള്ളതാണ് രസകരമായ വസ്തുത. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദില്ലി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.