വീട്ടമ്മയെ ഫോണില്‍ വാട്സ്ആപ്പ് വീഡിയോ കോള്‍ വിളിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ 53 കാരിയുടെ ഫോണിലാണ് വാട്സ് ആപ്പ് കാള്‍ ചെയ്തു യുവാവ് സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയത്. കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം. തന്റെ സ്ഥാപനത്തില്‍ ഇരിക്കുന്ന വേളയിലാണ് വീട്ടമ്മയുടെ ഫോണിലേക്ക് വീഡിയോ കാള്‍ വന്നത്.
അശ്ലീല വീഡിയോ ആയതിനാല്‍ ഫോണ്‍ കട്ട് ചെയ്തെങ്കിലും തുടര്‍ച്ചയായി കോള്‍ വന്നു. 16ാം തീയതി അതേ നിന്നും മെസേജുകള്‍ അശ്ലീല ദൃശ്യങ്ങളും വീണ്ടും വന്നു. ട്രൂകോളര്‍ ആപ്പില്‍ പരിശോധിച്ചപ്പോള്‍ ഹരികുമാര്‍ എന്ന പേരാണ് കാണിച്ചിരുന്നതെന്ന് വീട്ടമ്മ നൂറനാട് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതേ നമ്ബരില്‍ നിന്ന് ചാരുംമൂട് മേഖലയില്‍ നിരവധി സ്ത്രീകളുടെ ഫോണിലേക്ക് അശ്ലീല വീഡിയോ കോളുകള്‍ വന്നതായി പരാതിയുണ്ട്.
മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് വിന്‍ഡോ സ്ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുന്ന സംഘങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വീട്ടമ്മ സൈബര്‍ ക്രൈം എ.ഡി.ജി.പി, ആലപ്പുഴ എസ്.പി, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എന്നിവര്‍ക്കും പരാതി നല്കി.