കരസേനയുടെ ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ടെക്നിക്കല്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് പുരുഷന്മാരുടെ 58-ാം കോഴ്സിലേക്കും സ്ത്രീകളുടെ 29-ാമത് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2022ഏപ്രിലില്‍ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി (ഒടിഎ) ചെന്നൈയില്‍ ആരംഭിക്കുന്ന കോഴ്സില്‍ 189 ഒഴിവുകളാണുള്ളത്. അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 27.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ അംഗീകൃത എന്‍ജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ പരിശീലനം ആരംഭിച്ച് 12 ആഴ്ചകള്‍ക്കുള്ളില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
പ്രായം: എന്‍ജിനിയറിംഗ് ബിരുദക്കാര്‍ക്ക്: 20-27 വയസ്. 2022 ഏപ്രില്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റര്‍വ്യൂ മുഖേനയാണു തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ്.
ശാരീരിക യോഗ്യതകള്‍: ഉയരം കുറഞ്ഞത്- 157.5 സെ.മീ., ലക്ഷദ്വീപുകാര്‍ക്കു രണ്ടു സെ.മീ. ഇളവ് ലഭിക്കും.
കാഴ്ചശക്തി: Distant Vision (Correc ted) better eye-6/6, Worse eye-6/18. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം ഉള്‍പ്പെടെ മൈനസ് 3.5ല്‍ കൂടരുത്.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്, പ്രായം തെളിയിക്കുന്നതിന് എസ്എസ്എല്‍സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,
പ്ലസ്ടു സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബിരുദ സര്‍ട്ടിഫിക്കറ്റിന്റെയും എല്ലാ സെമസ്റ്ററുകളിലെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ കേന്ദ്ര/സംസ്ഥാന സര്‍ക്കാരിനു കീഴിലെ ഗസറ്റഡ് ഓഫീസര്‍/ഒന്നാം ക്ലാസ് മജിസ്ട്രേട്ട് സാക്ഷ്യപ്പെടുത്തിയതാകണം) എന്നിവ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലെത്തുന്പോള് ഹാജരാക്കണം. ബന്ധപ്പെട്ട രേഖകളുടെ അസലും കരുതണം.