നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു .പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത റ്റി.ബാലന്‍ അറിയിച്ചു അതേസമയം, സംസ്ഥാനത്തില്‍ കാലാവസ്ഥ വളരെ മോശമായതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ പോളിടെക്‌നിക്കുകള്‍ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത് ഒക്ടോബര്‍ 20ലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY