Breaking News

പ്രകൃതിക്ഷോഭ മുന്‍കരുതല്‍; പത്തനംതിട്ടയില്‍ 44 മേഖലകളിലെ ജനങ്ങളെ മറ്റിപാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു…

ശക്തമായ മഴയും, മണ്ണിടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്ബിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍

സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോന്നി താലൂക്കില്‍ സീതത്തോട് വില്ലേജില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള 13 പ്രദേശങ്ങളാണുള്ളത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …