Breaking News

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ തുടരുന്നു; വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍…

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും കനത്ത മഴ. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റില്‍ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്.

ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്.

ഉച്ചക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്.

കാഞ്ഞിരപ്പള്ളി-മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി തുടങ്ങി. മുണ്ടക്കയം വണ്ടന്‍പതാല്‍ അസമ്ബനിയ്ക്ക് സമീപം തേക്കിന്‍കൂപ്പ് ഭാഗത്ത് ഉരുള്‍പൊട്ടി, ആളപായമില്ല. പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

ശക്തമായ വെള്ളത്തിന്റെ വരവില്‍ മുണ്ടക്കയം ക്രോസ് വേ പാലം മൂടുന്ന വരെ ആയി. കൂടാതെ ഓടകളില്‍ നിന്നും വെള്ളം ഉയര്‍ന്നതിനാല്‍ മുണ്ടക്കയം ടൗണിന്റെ ചില ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നു തുടങ്ങി. ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളില്‍ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്.

ലോറേഞ്ചില്‍ പ്രത്യേകിച്ച്‌ തൊടുപുഴയില്‍ തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ്. നഗരത്തില്‍ അടക്കം വെള്ളം കയറി. ഉപ്പുതറ അടക്കമുള്ള സ്ഥലത്ത് മഴ പെയ്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …