Breaking News

ആ കുഞ്ഞുങ്ങള്‍ അനാഥരാകില്ല, പുനീത് രാജ്കുമാറിന്‍റെ സംരക്ഷണത്തിലുള്ള 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് വിശാല്‍

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അകാലവിയോ​ഗം. നടന്‍ എന്ന നിലയില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധകരുടെ മനം കവര്‍ന്ന നടനാണ് പുനീത്. താരത്തിന്റെ വിയോ​ഗത്തോടെ നിരവധി പേരടുടെ ജീവിതമാണ് വഴിയടഞ്ഞത്.

എന്നാല്‍ പുനീതിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ വിശാല്‍. പിതാവ് രാജ്കുമാര്‍ തുടങ്ങിവച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു.

ഇതുകൂടാതെ 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു. പുനീതിന്‍റെ വിയോഗത്തോടെ അനാഥരായത് ഇവരൊക്കെയാണ്. ഇപ്പോള്‍ ആ 1800 വിദ്യാര്‍ഥികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍.

വിശാലും ആര്യയും ഒന്നിക്കുന്ന എനിമി എന്ന ചിത്രത്തിന്‍റെ ഹൈദരാബാദില്‍ വച്ചുനടന്ന പ്രീ-റിലീസിനിടെയായിരുന്നു വിശാല്‍ ഇക്കാര്യം അറിയിച്ചത്.

”പുനീത് രാജ്കുമാർ ഒരു നല്ല നടൻ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗൺ ടു എർത്ത് സൂപ്പർ സ്റ്റാറിനെ ഞാൻ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവർത്തനങ്ങളും നടത്തി. അടുത്ത വർഷം മുതൽ പുനീത് രാജ്കുമാറിൽ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാർഥികളെ ഏറ്റെടുക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു” വിശാല്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …