Breaking News

അഭിമാന നിമിഷം; ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായ അച്ഛനെ സല്യൂട്ട് ചെയ്യുന്ന ഡിഎസ്പിയായ മകള്‍….

തന്റെ മക്കള്‍ തന്നെക്കാളും ഉയര്‍ന്ന നിലയില്‍ എത്തുന്നതിലും വലിയ സന്തോഷം ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാകാറില്ല. തന്റെ പാത തന്നെ പിന്തുടര്‍ന്ന തന്റെ മക്കള്‍ തന്നിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമ്ബോള്‍ ഓരോ മാതാപിതാക്കള്‍ക്കുമുണ്ടാകുന്ന അഭിമാനവും സന്തോഷവും പതിന്‍മടങ്ങാവും. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസായ ഐടിബിപിയാണ് ഇത്തരത്തില്‍ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.

പോലീസ് യൂണിഫോമില്‍ ഒരു യുവതി മേലുദ്യോഗസ്ഥന്‍ കൂടിയായ തന്റെ അച്ഛന് സല്യൂട്ട് ചെയ്യുന്ന ചിത്രമായിരുന്നു അത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സ്ഥിതി ചെയ്യുന്ന ഡോ. അംബേദ്ക്കര്‍ പോലീസ് അക്കാദമില്‍ നിന്നും ബിരുദം നേടിയ അപേക്ഷാ നിംബാഡിയ ആണ് ഈ യുവതി. ഐടിബിപിയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനം അനുഷ്ഠിക്കുന്ന എപിഎസ് നിംബാഡിയ ആണ് അപേക്ഷയുടെ അച്ഛന്‍.

തന്റെ പാത പിന്തുടര്‍ന്നെത്തി തനിക്ക് തന്നെ സല്യൂട്ട് നല്‍കിയ മകളെ അതേ സ്‌നേഹാദരങ്ങളോട് കൂടി അദ്ദേഹം തിരികെ സല്യൂട്ട് ചെയ്തു. ഈ അപൂര്‍വ്വ നിമിഷങ്ങളത്രയും ചിത്രങ്ങളായി പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. “പിതാവിന് തന്റെ ആദര സൂചകമായ സല്യൂട്ട് നല്‍കി മകള്‍” എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം ഐടിബിപി ട്വിറ്ററില്‍ പങ്കു വെച്ചത്.

അപേക്ഷ ഉത്തര്‍പ്രദേശ് പോലീസ് സേനയിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുക. ഡെപ്യൂട്ടി സൂപ്പറിന്റന്റ് ആയിട്ടാണ് അപേക്ഷ തന്റെ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിക്കുക. അങ്ങനെ നിംബാഡിയ കുടുംബത്തില്‍ നിന്ന് പോലീസ് സേനയിലെത്തുന്ന രണ്ടാമത്തെ അംഗമായി മാറുകയാണ് അപേക്ഷ. അപേക്ഷയുടെ രണ്ട് ചിത്രങ്ങള്‍ കൂടി ഐടിബിപി പങ്ക് വെച്ചിട്ടുണ്ട്. അതില്‍ ഒന്നാമത്തേത്, അപേക്ഷയുടെ അമ്മയായ ബിംലേഷ് നിംബാഡിയ ബിരുദ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ്.

അടുത്ത ചിത്രത്തില്‍, പോലീസ് വേഷത്തില്‍ അച്ഛനും മകളും ക്യാമറയ്ക്ക് പോസ് ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്. ചിത്രത്തിന് ഏകദേശം 18,000 ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ഇത് വരെ ലഭിച്ചിരിക്കുന്നത്. അച്ഛനെയും-മകളെയും സല്യൂട്ട് ചെയ്തിരിക്കുകയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. ഒരു കൂട്ടം ഉപയോക്താക്കള്‍ ചിത്രത്തിന് ‘ജയ് ഹിന്ദ്’ എന്നാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, മറ്റു പലരും ഹൃദയത്തിന്റെ ഇമോജിയാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …