Breaking News

എം.എസ്. ധോണി‍ തന്നെ ചെന്നൈ‍യെ നയിക്കും; ജഡേജയേയും ഗെയ്ക് വാദിനേയും നിലനിര്‍ത്തും; ലഖ്‌നൗവിനെ നയിക്കാന്‍ രാഹുല്‍…

2022 ജനുവരിയിലെ മെഗാ ലേലത്തിന് മുന്നോടിയായി നിലവിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടി20 ലീഗിന്റെ അടുത്ത മൂന്ന് സീസണുകളിലും ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു.

ധോണിയെ കൂടാതെ ഐപിഎല്‍ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെയും ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടുണ്ട്.

ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച്‌ ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ നിലനിര്‍ത്താന്‍ അനുവാദമുണ്ട്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുമായി മാനെജ്‌മെന്റ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ വേഗം കുറഞ്ഞ

പിച്ചുകളില്‍ അലി ഉപയോഗപ്രദമായ കളിക്കാരനാകുമെന്നാണ് വിലയിരുത്തല്‍. അലി വിസമ്മതം അറിയിച്ചാല്‍ മറ്റൊരു ഇംഗ്ലണ്ട് താരം സാം കറനെ അവരുടെ നാലാമത്തെ കളിക്കാരനായി നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

തന്റെ അവസാന ടി20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് നേരത്തെ ധോണി തന്നെ സ്ഥിരീകരിച്ചിരുന്നു.

നവംബര്‍ 30-നകം ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക സമര്‍പ്പിക്കണം, അതിനുശേഷം 2022 സീസണില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി ലീഗില്‍ ചേരുന്ന മെഗാ ലേലം നടക്കും. അതേസമയം, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, പേസര്‍ ആന്റിച്ച്‌ നോര്‍ട്ട്‌ജെ എന്നിവരെ നിലനിര്‍ത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച്‌, ശ്രേയസ് അയ്യര്‍ ഡിസിയെ നയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പന്തിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്.

രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍ എന്നിവരെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമെന്നും അവര്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൂര്യകുമാര്‍ യാദവിനെ ലേലത്തില്‍ നിന്ന് സ്വന്തമാക്കാനാണ് മുംബൈയുടെ പദ്ധതി.

രണ്ട് പുതിയ ടീമുകളുടെ ഉടമകളായ സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റല്‍സും മുന്‍നിര ഇന്ത്യന്‍ കളിക്കാരെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സുമായി വേര്‍പിരിഞ്ഞതിനാല്‍ പുതിയ ലഖ്നൗ ടീമിനെ നയിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ രണ്ട് ഓള്‍ റൗണ്ടര്‍മാരായ സുനില്‍ നരെയ്നെയും ആന്ദ്രെ റസ്സലിനെയും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ശുഭ്മാന്‍ ഗില്ലിനെയോ വെങ്കിടേഷ് അയ്യരെയോ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …