Breaking News

‘സ്ക്വിഡ് ഗെയിം’ ഉത്തരകൊറിയയില്‍ എത്തിച്ചയാളെ വെടിവച്ചു കൊന്നു; കണ്ടവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും…

നെറ്റ്ഫ്ലിക്സിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച സീരീസാണ് സ്ക്വിഡ് ഗെയിം. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വൈറലായ വേറൊരു സീരിസ് ഉണ്ടാവില്ല. ഇപ്പോഴിതാ സ്ക്വിഡ് ​ഗെയിമിന്‍റെ കോപ്പികള്‍ രാജ്യത്ത് എത്തിച്ചയാളെ ഉത്തരകൊറിയയില്‍ വധശിക്ഷയ്ക്ക് വിധിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്.

ചൈന വഴിയാണ് സ്ക്വിഡ് ഗെയിമിന്റെ കോപ്പികൾ ഇയാൾ ഉത്തരകൊറിയയിൽ എത്തിച്ചത്. ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചതായി ഫ്രീ റേഡിയോ ഏഷ്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളില്‍ സ്ക്വിഡ് ഗെയിം വാങ്ങി കണ്ടവരെ ജയിൽ ശിക്ഷയ്ക്കും നിർബന്ധിത തൊഴില്‍ എടുക്കാനുള്ള ശിക്ഷയ്ക്കും വിധിച്ചയായും റിപ്പോർട്ട് പറയുന്നു. ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് ഇയാളെ വെടിവച്ചു കൊന്നുവെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം ഇതേകുറിച്ച് ഉത്തരകൊറിയയില്‍ നിന്നും ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ചൈനയിൽ നിന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ സ്ക്വിഡ് ​ഗെയമിന്റെ പകർപ്പ് എത്തിച്ചത് എന്നാണ് കൊറിയന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തി അ‌ടച്ചിരിക്കുന്നതിൽ ഇത് എങ്ങനെ രാജ്യത്ത് എത്തി എന്നതില്‍ ഗൗരവമായ അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്വിക്ഡ് ​ഗെയിം സീരിസ് പെൻഡ്രൈവിൽ കയറ്റിയതിന് ഒരു വിദ്യാർത്ഥിക്ക് ജീവപരന്ത്യം തടവ് ശിക്ഷയാണ് വിധിച്ചത് എന്നാണ് റിപ്പോര്‍ട്ട്, ഈ വിദ്യാര്‍ത്ഥിയില്‍ നിന്നും സീരീസ് കണ്ട ആറ് വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം തടവാണ് വിധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം തിരിച്ചറിയാതിരുന്ന സ്കൂൾ അധികൃതർക്ക് ശിക്ഷയായി ഖനികളിൽ നിർബന്ധിത ജോലി എന്ന ശിക്ഷയും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …