ആന്ധ്രാപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം സംഭാവന ചെയ്ത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും.
ആന്ധ്രാപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതേതുടര്‍ന്നാണ് സംഭാവന നല്‍കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും 25 ലക്ഷം വീതം ദുരിതത്തിലായവരെ സഹായിക്കാന്‍ സംഭാവന ചെയ്തിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY