Feb 12, 2026 5:46 PM
Breaking News

കടിച്ച പാമ്ബിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു…

പ്രതീകാത്മക ചിത്രം

കടിച്ച പാമ്ബിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ മരിച്ചു. തെന്മല ഇടമണ്‍ സ്വദേശി ബിനു(41) ആണ് മരിച്ചത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ വെളളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്ബു കടിയേറ്റത്. ഇവിടെയുളള ബന്ധുവീട്ടിലേക്ക് വരുംവഴി തോട്ടില്‍ കാല്‍ കഴുകാന്‍ ഇറങ്ങുമ്ബോഴായിരുന്നു സംഭവം.

മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്ബിനെ കണ്ടെത്തി പിടികൂടിയ ബിനു ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുളളില്‍ വനപാലകരെത്തി പാമ്ബിനെ ഏറ്റുവാങ്ങി. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തു മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …