ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ എസ്യുവി എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കി. 15.10 ലക്ഷം രൂപ മുടക്കിയാണ് അമല്‍ വാഹനം ലേലത്തില്‍ പിടിച്ചത്. മഹീന്ദ്ര കമ്ബനിയാണ് ഥാര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയത്.
ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ ലേലം നടന്നത്. 15 ലക്ഷം രൂപയായിരുന്നു വാഹനത്തിന് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. വഴിപാടായി ലഭിച്ച വാഹനം ലേലം ചെയ്യാന്‍ നേരത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു.