Breaking News

കാറിൽ തട്ടിയതിന് ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാര്‍ യാത്രക്കാരി, വീഡിയോ

കച്ചവടക്കാരന്റെ ഉന്തുവണ്ടി കാറിന് തട്ടിയതിന് ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാകാര്‍ യാത്രക്കാരി. ഭോപ്പാലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കച്ചവടക്കാരന്റെ ഉന്തുവണ്ടി തന്റെ കാറില്‍ തട്ടുകയും കാറിന് പോറലേറ്റതുമാണ് ഇത്തരമൊരു കൃത്യം ചെയ്യാന്‍ സത്രീയെ പ്രേരിപ്പിച്ചതെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

വീഡിയോ വൈറലായതോടെയാണ് ഇവര്‍ ആരാണെന്നുള്ളത് സംബന്ധിച്ച് അന്വേഷണമുണ്ടായതും ഭോപ്പാലിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ പ്രൊഫസറാണെന്ന് തിരിച്ചറിഞ്ഞതും. അരമണിക്കൂറോളം ഇവര്‍ പഴങ്ങള്‍ വലിച്ചെറയുന്നത് തുടര്‍ന്നതായും പിന്നീട് നാട്ടുകാരെത്തിയാണ് സ്ഥിതി ശാന്തമാക്കിയതെന്നുമാണ് വിവരം.

ഉന്തുവണ്ടിയിലുള്ള ഓരോ പഴങ്ങളെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയും മറ്റ് വാഹനങ്ങള്‍ പോകുന്നതിന് ഇവര്‍ തടസം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറ് നന്നാക്കാന്‍ വേണ്ടത് ചെയ്യാമെന്നും പഴങ്ങള്‍ നശിപ്പിക്കരുതെന്നും കച്ചവടക്കാരന്‍ പറഞ്ഞതിന് ശേഷവും ഇവര്‍ പ്രവര്‍ത്തി തുടര്‍ന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …