Feb 13, 2026 5:07 AM
Breaking News

യുപിയില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി: യോഗി ആദിത്യനാഥ്…

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. 2022 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് തങ്ങള്‍ക്കെതിരെ മത്സരമില്ലെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെന്നും യോഗി മറുപടി പറഞ്ഞത്.

സമാജ്‍വാദി പാര്‍ട്ടിക്കെതിരെയും യോഗി വിമര്‍ശനം ഉന്നയിച്ചു. ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും തീവ്രവാദികളെ സഹായിക്കുന്നവര്‍ക്കും സീറ്റ് നല്‍കുന്നതിലൂടെ തങ്ങള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് സമാജ്‍വാദി പാര്‍ട്ടി വീണ്ടും തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഴയ ഭരണം തിരികെ കൊണ്ട് വരാന്‍ നിയമം ലംഘിക്കുന്നവരോടും സാമൂഹിക വിരുദ്ധരോടും കൂട്ടം കൂടാന്‍ അഖിലേഷ് യാദവ് ആവശ്യപ്പെടുന്നുവെന്നും യോഗി വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …