ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2ന് സമനിലയിൽ തളച്ചതിന് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്റ്റാർ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണ്. തനിക്ക് തെറ്റു പറ്റി എന്ന് അംഗീകരിക്കുന്നു എന്നും ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ച് താൻ ഒരു മെച്ചപ്പെട്ട മനുഷ്യനായി മാറാൻ ശ്രമിക്കും എന്നും താരം ട്വിറ്ററിൽ പങ്കുവെച്ച ഒരു ഔദ്യോഗിക വീഡിയോയിൽ പറയുന്നു.
നേരത്തെ ജിങ്കൻ മാപ്പു പറഞ്ഞിരുന്നു എങ്കിലും തെറ്റ് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ തെറ്റ് അംഗീകരിച്ചതോടെ പ്രതിഷേധം അടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഞായറാഴ്ച ട്വിറ്ററിലൂടെ ഒന്നിലധികം ട്വീറ്റുകളിലൂടെ മാപ്പു പറഞ്ഞ ജിങ്കാന്‍ തിങ്കളാഴ്ച രാത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ സന്ദേശത്തിലാണ് തെറ്റു പറ്റിയെന്നും മാപ്പു പറയുന്നുവെന്നും വീണ്ടും വ്യക്തമാക്കിയത്.
“കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്ന് എനിക്കറിയാം. എന്‍റെ ഭാഗത്തുനിന്നുവന്ന ഒരു പിഴവായിരുന്നു ആ പരാമര്‍ശം. പിന്നീട് ഇരുന്ന് ആലോചിച്ചപ്പോഴാണ് എന്‍റെ ഭാഗത്തു നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പിഴവായിരുന്നു അതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. മത്സരച്ചൂടിന്‍റെ ഭാഗമായാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അത് തെറ്റാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു” ജിംഗൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
“ലളിതമായി പറഞ്ഞാൽ, കളിയുടെ ചൂടിൽ ഞാൻ പറഞ്ഞത് തെറ്റാണ്, അതിൽ ഞാൻ ശരിക്കും ഖേദിക്കുന്നു, ഞാനും എന്റെ കുടുംബവും ഉൾപ്പെടെ നിരവധി ആളുകളെ ഞാൻ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. എന്‍റെ നാക്കു പിഴയുടെ പേരില്‍ കുടുംബാഗങ്ങള്‍ക്ക് നേരെയും പ്രത്യേകിച്ച് ഭാര്യക്കു നേരെയും വിദ്വേഷ പ്രചാരണങ്ങള്‍ വരെ നടന്നു. എന്‍റെ പരാമര്‍ശം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കാം.
പക്ഷെ അതിന്‍റെ പേരില്‍ എന്നെയും എന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുക്കയും വംശീ യമായി അധിക്ഷേപിക്കുകയും ചെയ്യരുത്. അത് നിര്‍ത്താന്‍ നിങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ്. അവസാനമായി ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായി മാപ്പു പറയുന്നു ജിങ്കാന്‍ വീഡിയോയില്‍ പറഞ്ഞു. “ഞാൻ ഇതിനകം ചെയ്തത് മായ്‌ക്കാൻ എനിക്ക് കഴിയില്ല,
പക്ഷേ ഇതിൽ നിന്ന് ഞാൻ തീർച്ചയായും പഠിക്കും മികച്ച മനുഷ്യനും മികച്ച പ്രൊഫഷണലായും ശ്രമിക്കുക, ഒരു നല്ല മാതൃകയാകാൻ ശ്രമിക്കുക” അദ്ദേഹം പറഞ്ഞു.“അവസാനമായി വീണ്ടും, എന്നോട് ക്ഷമിക്കണം, എന്നാൽ ഇതിൽ നിന്ന് പഠിക്കാനും മികച്ച മനുഷ്യനാകാനും ഞാൻ ശ്രമിക്കും,” ജിംഗൻ കൂട്ടിച്ചേർത്തു.