Breaking News

യുക്രൈനിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം…

യുക്രൈനിലെ ഖർക്കീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്ഫോടനം. 13 മലയാളി വിദ്യാർഥികൾ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾ സൈന്യത്തിന്റെ സഹായമഭ്യർഥിച്ചിട്ടുണ്ട്. ഇവർക്ക് ഉടൻതന്നെ സഹായമെത്തും എന്ന പ്രതീക്ഷയിലാണ് ഖർക്കീവിലെ മലയാളികൾ.

യുക്രൈനിൽ ഇരുപതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതിൽ ഇരുന്നോറോളം പേരെ മാത്രമാണ് നാട്ടിലെത്തിക്കാനായത്. അതേസമയം, ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി പോയ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പകുതി വഴിക്ക് അവസാനിപ്പിച്ച് മടങ്ങി. യുക്രൈൻ വിമാന സർവീസുകൾ നിർത്തുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തതോടെയാണ് ഈ വിമാനങ്ങൾ മടങ്ങിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …