സില്‍വര്‍ ലൈന്‍ വിരുദ്ധ സമരക്കാരുടെ വാക്കുകള്‍ വിശ്വസിച്ച് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതില്‍ പശ്ചാത്തപിക്കുകയാണ് മുളക്കുഴ കൊഴുവല്ലൂര്‍ പൂതംകുന്ന് കോളനി നിവാസികള്‍. കെ റെയില്‍ സര്‍വേയില്‍ കോളനിയിലെ ഒമ്ബത് വീട് ഉള്‍പ്പെടും. സര്‍വേക്കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരോട് ഇവര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
യുഡിഎഫ്, ബിജെപി നേതാക്കള്‍ എത്തി തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കോളനി നിവാസികള്‍ പറഞ്ഞു. പകരം ഭൂമി ലഭിക്കുകയില്ലെന്നും അഥവാ കിട്ടിയാലും വളരെ ദൂരെ ചതുപ്പാകും ലഭിക്കുകയെന്നും അവിടെ ടാര്‍പോളിന്‍ വിരിച്ച ഷെഡ്ഡുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞതുകൊണ്ടാണ് തങ്ങള്‍ സമരത്തിനിറങ്ങിയത്.
മന്ത്രി യഥാര്‍ഥ വസ്തുത പറഞ്ഞതോടെ കാര്യങ്ങള്‍ മനസ്സിലായി. പറ്റിയതെറ്റ് ഞങ്ങള്‍ മനസ്സിലാക്കിയെന്ന് സമരസമിതി നേതാവ് പൂതംകുന്ന് വൈശാഖ് നിവാസില്‍ കുമാരി പറഞ്ഞു. കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കാന്‍ മന്ത്രിയോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്ന് മണികണ്ഠ വിലാസത്തില്‍ രാധ പറഞ്ഞു.