Breaking News

സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുന്നത് ആര്‍ക്കും ഇഷ്ടമില്ല; വേര്‍പിരിയലിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് സായികുമാര്‍

താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും വളരെയധികം ആകാംഷയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ വരുന്നതും പതിവാണ്. ഇത്തരത്തിലൊരു അനുഭവമാണ് ഇപ്പോള്‍ നടന്‍ സായ് കുമാറിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം സായ് കുമാര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ മനസ് തുറന്നിരുന്നു.

തന്റെ ആദ്യ വിവാഹത്തെക്കുറിച്ച്‌ സായ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടിയും ഭാര്യയുമായ തന്റെ ഇപ്പോഴത്തെ ഭാര്യയായ ബിന്ദു പണിക്കരെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അതേക്കുറിച്ച്‌ സംസാരിക്കേണ്ടതില്ലെന്ന് സായ് കുമാര്‍ ഉത്തരം നല്‍കിയത്. ഈ ഉത്തരത്തെ അടിസ്ഥാനമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ബിന്ദു പണിക്കരും സായ് കുമാറും വിവാഹ മോചിതരായെന്ന വാര്‍ത്ത നല്‍കിയിരുന്നു.

ഇപ്പോള്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് ഇരുവരും. തങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് സായ് കുമാര്‍ പറഞ്ഞത്. ”ഞാനും ബിന്ദുവും വേര്‍പിരിഞ്ഞോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. നിരവധി ഫോണ്‍ കോളുകളാണ് ഞങ്ങള്‍ക്ക് വന്നോണ്ടിരിക്കുന്നത്. അഭിമുഖം അവരൊക്കെ കണ്ടോയെന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു.

സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുന്നത് കാണുന്നത് ആര്‍ക്കും ഇഷ്ടമില്ലെന്നാണ് തോന്നുന്നത്” എന്നായിരുന്നു സായ് കുമാറിന്റെ പ്രതികരണം. ഇതുവരെയും വിളിക്കാത്തവര്‍ പോലും ഇപ്പോള്‍ വിളിക്കുന്നുണ്ടെന്നാണ് സായ് കുമാര്‍ പറയുന്നത്. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് എല്ലാവരുടേയും ചോദ്യങ്ങള്‍.

വിവാഹബന്ധം വേര്‍പിരിഞ്ഞോയെന്നും ചിലര്‍ ചോദിക്കുന്നുണ്ടെന്നും സായ് കുമാര്‍ പറയുന്നു. അതേസമയം അത്തരക്കാരോട് ഇന്ന് രാവിലെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നാണ് ഞാന്‍ കൊടുക്കുന്ന മറുപടി. അത് കേട്ടാല്‍ അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നും സായ് കുമാര്‍ ചിരിയോടെ പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …