Breaking News

പാല്‍ തിളപ്പിക്കാന്‍ വെച്ചത് മറന്നു, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് വന്‍ ദുരന്തം: പിഞ്ചുകുഞ്ഞും അമ്മയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..

പാല്‍ തിളപ്പിക്കാന്‍ വെച്ച് മറന്ന് പോയി, വീടിന് തീപ്പിടിച്ചുള്ള വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാതാപിതാക്കളും പിഞ്ചുകുഞ്ഞും. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിലാണ് സംഭവം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് വന്‍ ദുരന്തമുണ്ടായത്. രാജയും ഭാര്യയും 10 മാസം പ്രായമുള്ള മകനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

കല്ലക്കുറുച്ചി ജില്ലയിലെ കല്‍വരയന്‍ മലയിലെ ആദിവാസി കോളനിയിലെ വീടുകളിലൊന്നിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി രാജയുടെ ഭാര്യ ഗ്യാസ് സ്റ്റൗവില്‍ പാല്‍ തിളപ്പിക്കാന്‍ വെച്ച ശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് പോയതാണ് അപകടകാരണം. ഗ്യാസില്‍ പാല്‍ തിളപ്പിക്കാന്‍ വച്ച കാര്യം യുവതി മറന്നുപോയി.

ഉടന്‍ തന്നെ വൈക്കോല്‍ മേഞ്ഞ വീടിന് തീപിടിച്ചു. വീട്ടുകാരെയും അയല്‍വാസികളെയും അവിടെ നിന്ന് മാറ്റി. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തറിച്ചു. കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …