ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എം.എസ്. ധോണി അഭിനയിച്ച പരസ്യം പിന്‍വലിക്കാന്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ് സിഐ) ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പറത്തുന്നതാണ് പരസ്യം എന്ന കാരണം ചൂണ്ടികാണിച്ചാണ് എഎസ് സിഐ പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.
തിരക്കേറിയ വഴിയില്‍ ബസ് നിര്‍ത്തിയിട്ടശേഷം ടെലിവിഷന്‍ സ്ക്രീനില്‍ നോക്കിയിരിക്കുന്ന ധോണിയുടെ കഥാപാത്രത്തോട് ട്രാഫിക് പോലീസുകാരന് എത്തി വാഹനം മാറ്റാന്‍ ആവശ്യപ്പെടുന്പോള്‍, ഐപിഎല്ലിലെ സൂപ്പര്‍ ഓവറിനായി കാത്തിരിക്കുകയാണെന്നാണ് മറുപടി. തുടര്‍ന്ന് ട്രാഫിക് പോലീസുകാരന് കടന്നുപോകുന്നതുമാണ് പരസ്യത്തിലുള്ളത്.
NEWS 22 TRUTH . EQUALITY . FRATERNITY