മേഘാലയയില്‍ വ്യാഴാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. റിഭോയ് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ 47 ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആയിരത്തോളം വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണമായും നാശനഷ്ടമുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നാശ നഷ്ടം സംഭവിച്ചവയില്‍ ഒരു സ്കൂളും പള്ളിയും ഉള്‍പ്പെടുന്നുണ്ട്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY