Breaking News

നാട്ടില്‍ നരഭോജികളായ പിശാചുക്കള്‍; ആളെ തിന്നുന്ന രാക്ഷസനെ ഓടിക്കാന്‍ സ്വയം അടച്ചുപൂട്ടി ഇന്ത്യയിലെ ഒരു ഗ്രാമം

ആന്ധ്രായില്‍ ഒരു ഗ്രാമത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആണ്. കോവിഡിനെ ഭയന്നുള്ള ലോക്ക്ഡൗണ്‍ അല്ല, രാക്ഷസനെ ഭയന്നുള്ള ലോക്ക്ഡൗണ്‍. ഗ്രാമവാസികള്‍ തന്നെ തീരുമാനിച്ചെടുന്ന ലോക്ക്ഡൗണ്‍ ആണ് ഇത്. മാംസം കഴിക്കുന്ന പിശാചുക്കളെ ഒഴിവാക്കാനാണത്രേ ഈ വിചിത്ര രീതി. ഒരു മാസത്തിനുള്ളില്‍ നാല് നിവാസികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണ് ഇതിനെല്ലാം കാരണം. മരണത്തിന് പിന്നില്‍ പിശാചെന്നാരോപിച്ചാണ് ഗ്രാമവാസികള്‍ ഇത്തരമൊരു ലോക്ക്ഡൌണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വെണ്ണെലവലസ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്നാണ് സൂചന.

ഗ്രാമത്തിലെ സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാന്‍ വേലി കെട്ടി. ജീവനക്കാരെയും മെഡിക്കല്‍ സ്റ്റാഫിനെയും അധ്യാപകരെയും അനുവദിക്കാത്തതിനാല്‍ സ്‌കൂളും അങ്കണവാടികളും പോലും അടഞ്ഞുകിടന്നു. ഒഡീഷയുമായി അതിര്‍ത്തി പങ്കിടുന്ന ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ ദുരാത്മാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നാണ് ഇപ്പോള്‍ ഇവിടുത്തെ ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഗ്രാമത്തിലെ ചിലര്‍ക്ക് പനി പിടിപെടുകയും നാല് പേര്‍ മരിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്ന ദുഷ്ടാത്മാക്കള്‍ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഒഡീഷയിലെയും അയല്‍ഗ്രാമങ്ങളിലെയും പുരോഹിതരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം. വൈദികരുടെ നിര്‍ദ്ദേശപ്രകാരം ഗ്രാമത്തിന്റെ നാല് ദിക്കുകളിലും നാരങ്ങകള്‍ നട്ടുപിടിപ്പിക്കുകയും ഏപ്രില്‍ 17 മുതല്‍ 25 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

ഗ്രാമത്തിലേക്കുള്ള വഴിയും അടച്ചു. പുറത്തുനിന്നുള്ളവരെ അനുവദിക്കരുതെന്നും ഗ്രാമത്തില്‍ താമസിക്കുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. സംഭവം ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പലരും സംഭവത്തെ ചോദ്യം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ അതില്‍ വിശ്വസിച്ചു. അങ്കണവാടിയും സ്‌കൂളും വില്ലേജ് സെക്രട്ടേറിയറ്റും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുള്‍പ്പെടെയുള്ള പ്രാദേശിക അധികാരികള്‍ ഗ്രാമം സന്ദര്‍ശിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …