ഒരു ഈലിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. പാമ്ബിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ ആദ്യ കാഴ്ചയില്‍ തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുള്ളിപ്പുലിയുടേതിന് സമാനമായ രീതിയില്‍ ശരീരമുള്ള ലെപഡ് ഈലിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടാണിത്. പുള്ളിപ്പുലിയുടേത് പോലെ മഞ്ഞനിറത്തില്‍ കറുത്ത ചെറിയ പുള്ളികളാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ പോയിന്റ് ഡിഫയന്‍സ് സൂ ആന്റ് അക്വേറിയമാണ് സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഈ അക്വേറിയത്തിലെ 30കാരിയായ ലാറി ഗോര്‍ഡ് എന്ന ഈലിന്റെ റിപ്പോര്‍ട്ടാണിത്. ലാറിയുടെ വായയുടെ മുകള്‍ഭാഗത്തായി അസാധാരണമായ വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കാനിന് വിധേയമാക്കിയത്. ഈലിന്റെ ഒരു പല്ല് ഒടിഞ്ഞത് കാരണമായില്‍ വായയില്‍ മുഴ ഉണ്ടായത്. ഇത് വെറ്ററിനറി വിദഗ്ധന്റെ സഹായത്തോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. അസ്ഥികൂടത്തിന്റെ ത്രീഡി പതിപ്പിലുള്ള സ്‌കാനിങ് റിപ്പോര്‍ട്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇന്‍ഡോ പസഫിക് സമുദ്രത്തിലാണ് ലെപഡ് ഈലുകളെ കൂടുതലായി കണ്ടു വരുന്നത്. പത്തടി വരെ നീളം ഇവയ്‌ക്കുണ്ടാകും. മറ്റ് മത്സ്യങ്ങളോട് അക്രമസ്വഭാവത്തിലാകും ഇവ പലപ്പോഴും പെരുമാറുക. കണവയും മറ്റ് ചെറുമത്സ്യങ്ങളുമാണ് ഇഷ്ടഭക്ഷണം. രണ്ട് നിരകളായുള്ള പല്ലുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത.